HOME
DETAILS
MAL
ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു
backup
July 08 2018 | 06:07 AM
ഫറോക്ക്: കരുവന്തിരുത്തി, ഫറോക്ക് ടൗണുകളിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഏഴു ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. ബീഫ്, ചിക്കന്‍, മീന്‍, പഴകിയ എണ്ണ എന്നിവയാണ് പിടിച്ചെടുത്ത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു ഫറോക്ക് നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. ഹോട്ടലുകള്‍ക്ക് പിഴ ചുമത്തുകയും പിടിച്ചെടുത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് നോട്ടിസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സൈതലവി മനയക്കോട്ട്, അഭിലാഷ് ഡാനിയേല്‍, ജെ.എച്ച്.ഐ സതീഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."