HOME
DETAILS

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുന്ന സംഘം അറസ്റ്റില്‍

  
backup
July 15 2016 | 05:07 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99


തിരുവനന്തപുരം: ബാങ്കുദ്യോഗസ്ഥരെന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുന്ന ഉത്തരേന്ത്യന്‍ സംഘത്തിലെ പ്രധാനികളെ കേരള സൈബര്‍ ക്രൈം അന്വേഷണ സംഘം ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ സ്വദേശി സൗരഭ്, കീര്‍ത്തി നഗര്‍ സ്വദേശി ഋഷി നെരൂല എന്നിവരാണ് ഡല്‍ഹി തിലക് നഗറില്‍ അറസ്റ്റിലായത്.
പുതിയ ഡെബിറ്റ് കാര്‍ഡുകളും, ക്രെഡിറ്റ് കാര്‍ഡുകളും നല്‍കാനെന്ന വ്യാജേന ബാങ്ക് ഉദ്യോഗസ്ഥരെന്ന രീതിയില്‍ അക്കൗണ്ട് ഉള്ളവരുടെ ഫോണിലേക്ക് വിളിച്ച് കാര്‍ഡ് നമ്പരും തുടര്‍ന്ന് അയക്കുന്ന രഹസ്യ നമ്പരും കരസ്ഥമാക്കിയാണ് ഇവര്‍ ലക്ഷങ്ങള്‍ അപഹരിക്കുന്നത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ സ്ത്രീയെ എസ്.ബി.ഐ ഉദ്യോഗസ്ഥനെന്ന പേരില്‍ ഫോണ്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങളും പിന്‍ നമ്പരും കരസ്ഥമാക്കി 31,425 രൂപ തട്ടിയെടുത്ത പരാതിയിന്മേലുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ തട്ടിയെടുത്ത തുകയ്ക്ക് മുംബൈയില്‍ നിന്നു ഗോള്‍ഡ് കോയിന്‍ വാങ്ങിയതായും അതു ഡല്‍ഹിയിലെ തിലക് നഗറിലുള്ള മേല്‍വിലാസത്തിലേക്ക് എത്തിയതായും പൊലിസിനു മനസ്സിലായി.
മൊബൈല്‍നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇതു വ്യാജ മേല്‍വിലാസമാണെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ക്ക് സാധനങ്ങള്‍ കൈമാറിയ കൊറിയര്‍ ഏജന്‍സി മുഖാന്തരം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുരുങ്ങിയത്.
ഹെഡ് ഓഫിസില്‍ നിന്നാണെന്നും പുതിയ ഓഫറുകളും ഡിസ്‌കൗണ്ടും ഉണ്ടെന്നും പറഞ്ഞ് സാധാരണക്കാരെ പറ്റിച്ചാണ് പ്രതികള്‍ രഹസ്യ കോഡുകളും മറ്റും കരസ്ഥമാക്കുന്നത്. ചില അവസരങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പറയുമ്പോള്‍ യഥാര്‍ഥ ഉദ്യോഗസ്ഥരെന്ന് ധരിച്ചാണ് ഉടമകള്‍ വഞ്ചിതരാവുന്നത്. ഇവ കൈപ്പറ്റി നിമിഷങ്ങള്‍ക്കകം ഇരകളുടെ അക്കൗണ്ടില്‍ നിന്നു ഓണ്‍ലൈന്‍ വിപണികളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് സ്വര്‍ണ നാണയങ്ങളും മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളും വാങ്ങുകയും അവ കൊറിയര്‍ സര്‍വിസ് മുഖേന കൈപ്പറ്റുകയുമാണ് ഇവരുടെ രീതി.
കൊറിയര്‍ സര്‍വിസ് വിലാസവും ഇവരുടെ യഥാര്‍ഥ വിലാസവും വേറെ ആയിരിക്കും. ഇവര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പരുകളും ഇന്റര്‍നെറ്റ് സംവിധാനങ്ങളിലെ വിലാസങ്ങളും വ്യാജവുമായിരിക്കും. സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കാതെ ഇടയ്ക്കിടയ്ക്ക് സ്ഥലം മാറുന്നതാണ് ഇവരുടെ രീതി.
അറസ്റ്റിലായ സൗരഭ്, ഗണേഷ് നഗറിലെ ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിലെ രണ്ട് മുറികളില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ സി.ഇ.ഒ.യും ഋഷി നെരൂല ടീം ലീഡറുമാണ്. നൂറിലേറെ സിം കാര്‍ഡുകളും ഇരട്ട സിം കാര്‍ഡുകളോടു കൂടിയ പതിനെട്ട് മൊബൈല്‍ ഫോണുകളും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കും നിരവധി എ.ടി.എം, പാന്‍ കാര്‍ഡുകളും ബാങ്കുകളുടെ ചെക്ക് ബുക്കുകളും, ലാപ്‌ടോപ്പുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെയും ഉയര്‍ന്ന ജോലികള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി നിരവധി തൊഴില്‍ തട്ടിപ്പുകളും ഇവര്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതിന്റെ മറയായാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. തിലക് നഗര്‍ പൊലിസ് സ്റ്റേഷന്‍ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക പൊലിസ് സംഘം ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൈം ബ്രാഞ്ച് എസ്.പി ജോളിചെറിയാന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ എസ്.എസ് സുരേഷ് ബാബു, ഒ.എ സുനില്‍, സബ് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സുനില്‍ കുമാര്‍, ബിജുലാല്‍, സിവില്‍ പൊലിസ് ഓഫിസര്‍ അരുണ്‍ ബി.ടി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago