വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റത്തിനെതിരേ പുതുതലമുറ രംഗത്ത് വരണം: മന്ത്രി
കൊടുവള്ളി: കാംപസുകളില്‍ വര്‍ഗീയശക്തികളുടെ കടന്നുകയറ്റത്തിനെതിരേ പുതുതലമുറ രംഗത്ത് വരണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയായ ക്രിസ്റ്റല്‍ പദ്ധതിയുടെ ഭാഗമായി ഉന്നതവിജയികളായവര്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച മുഹമ്മദ് ആസിം, ഭാരതിയാര്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ തച്ചംപൊയില്‍ സ്വദേശി കെ.എ ആരിഫ്, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍, സിവില്‍ സര്‍വിസ് യോഗ്യത നേടിയവര്‍, നൂറുമേനി വിജയം നേടിയ സ്‌കൂളുകള്‍ എന്നിവരെയാണ് ആദരിച്ചത്. കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായയത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി രവീന്ദ്രന്‍, ഹാജറ കൊല്ലരുകണ്ടി, ജില്ലാ പഞ്ചായത്തംഗം വി.ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി ഹുസൈന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. സരസ്വതി, എ.പി മുസ്തഫ, താമരശേരി ഡിവൈ.എസ്.പി പി.സി സജീവന്‍, എ.ഇ.ഒ മുഹമ്മദ് അബ്ബാസ്, ഡയറ്റ് ലക്ചറര്‍ യു.കെ അബ്ദുല്‍ നാസര്‍, സോമന്‍ പിലാത്തോട്ടം, എ. അരവിന്ദന്‍, ഗിരീഷ് തേവള്ളി, കണ്ടിയില്‍ മുഹമ്മദ്, ടി.കെ അത്തിയത്ത്, കരീം പുതുപ്പാടി, കെ.വി സെബാസ്റ്റ്യന്‍, അമീര്‍ മുഹമ്മദ് ഷാജി, സുനില്‍ തിരുവമ്പാടി, ക്രിസ്റ്റല്‍ പദ്ധതി ചെയര്‍മാന്‍ വി.എം മെഹറലി, കണ്‍വീനര്‍ എം.പി മൂസ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."