ആര്‍ക്കും പ്രത്യേകിച്ച് കരാര്‍ നല്കാന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല: ഇ- ബസ് അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് എ.കെ ശശീന്ദ്രന്
കോഴിക്കോട്: ഇ-ബസ് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. പ്രത്യേകമായി ഒരാള്‍ക്ക് കരാര്‍ നല്കാന് മുഖ്യമന്ത്രി തന്നോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് സമയത്ത് ഗതാഗത വകുപ്പ് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല.
ചെന്നിത്തല ഉന്നയിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഫയല്‍ നോക്കിയാലേ പറയാനാവൂ. ഇ മൊബിലിറ്റി പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ചെന്നിത്തല എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൂര്‍ണമായി മനസിലായില്ല.
ഇ മൊബിലിറ്റി പദ്ധതി സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ച ശേഷം മറുപടി പറയാം. വിഷയത്തില്‍ വിശദമായ പ്രതികരണം പിന്നീട് നടത്തും. ആര്‍ക്കും പ്രത്യേകിച്ച് ഒരു കരാറും നല്‍കിയിട്ടില്ലെന്നാണ് തന്റെ ധാരണയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."