ഓണം, ബക്രീദ് ചന്തകളൊരുക്കുന്നു
കല്‍പ്പറ്റ: ഓഗസ്റ്റ് 14 മുതല്‍ 24 വരെ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ഓണം ബക്രീദ് ചന്തകള്‍ ആരംഭിക്കും. 117 കേന്ദ്രങ്ങളിലാണ് ചന്തകള്‍ ആരംഭിക്കുക.
കണ്‍സ്യൂമര്‍ഫെഡ് ഇതിനാവശ്യമായ സാധനങ്ങള്‍ ആഗസ്റ്റ് അഞ്ചുമുതല്‍ സംഘങ്ങള്‍ക്ക് വിതരണം ചെയ്യും. മാനന്തവാടി താലൂക്കില്‍ 55ഉം വൈത്തിരി താലൂക്കില്‍ 39ഉം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 23ഉം ചന്തകളാണ് ആരംഭിക്കുക.
ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിങ്ങനെ 13 ഇനങ്ങളാണ് സബ്‌സിഡിയോടെ വിലക്കുറവില്‍ ലഭിക്കുക. പൊതുവിപണിയിലെ വിലയേക്കാള്‍ 30 ശതമാനം വരെ വിലക്കുറവില്‍ 41 ഇനം സാധനങ്ങളും ചന്തകളില്‍ ലഭ്യമാകും. വിലക്കുറവിനോടൊപ്പം തന്നെ ഗുണമേന്മവ ഉറപ്പുവരുത്തുക എന്നതു കൂടിയാണ് ഇത്തവണത്തെ വിപണിയിടപെടലിന്റെ സവിശേഷത.
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സഹകരണ സ്ഥാപനങ്ങളില്‍ ഓണച്ചന്ത നടത്തുന്നതുമായി ബന്ധപ്പെട്ട യോഗം കല്‍പ്പറ്റയില്‍ ചേര്‍ന്നു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പി റഹീം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."