രാമന്തളി മാലിന്യപ്രശ്നം പ്രധാനമന്ത്രിക്കു സമരപത്രിക അയച്ചു
കണ്ണൂര്‍: രാമന്തളി മാലിന്യ പ്രശ്നത്തില്‍ രണ്ടുമാസമായി ഏഴിമല നാവിക അക്കാദമിയുടെ മുന്പില് നടക്കുന്ന നിരാഹര സമരത്തില്‍ ഇടപെടണമെന്നും കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ശുദ്ധജലാവകാശ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കു സമരപത്രിക അയച്ചു. രാമന്തളിയിലെ സമരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്താചിത്രങ്ങള്‍ പ്രത്യേക കുറിപ്പ് സഹിതമാണു അയച്ചത്. വിഷയത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താനാണു വാര്ത്താചിത്രമടക്കം അയച്ചത്. പ്രശ്നം നേരിട്ടറിയുന്നതോടെ അദ്ദേഹം വേണ്ട നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഉദ്ഘാടനം ചെയ്ത ഗാന്ധിയന്‍ എ. രഘു പറഞ്ഞു.
വിഷയം പ്രധാനമന്ത്രിയുടെ ട്വിറ്ററില്‍ പോസ്റ്റുചെയ്യും. കണ്ണൂര്‍ ഹെഡ്പോസ്റ്റ് ഓഫിസിനു മുന്പില് നടന്ന പരിപാടിയില്‍ ഭാസ്കരന് വെള്ളൂര്‍ അധ്യക്ഷനായി. ഇ. മനീഷ്, പള്ളിപ്രം പ്രസന്നന്, ചാലോടന്‍ രാജീവന്, നിശാന്ത് കൊളപ്രം, എം.പി പ്രകാശന്, ഗോവിന് എടച്ചോളി, കെ.കെ ചന്തുക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."