മലയോര പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിയുമായി യൂത്ത് ലീഗ്
കുന്നുംകൈ: രൂക്ഷമായ ശുദ്ധജല ദൗര്‍ലഭ്യതക്കുപരിഹാരമേകി സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത ലാ കോണ്‍ വിവെന്‍സിയ കാംപയിന്റെ ഭാഗമായി മലയോര പഞ്ചായത്തുകളില്‍ സൗജന്യ കുടിവെള്ള പദ്ധതിയുമായി തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി രംഗത്ത്. ഷാര്‍ജ കെ.എം.സി.സിയുമായി സഹകരിച്ചുകൊണ്ട് വെസ്റ്റ് എളേരി, ഈസ്‌റ് എളേരി, കയ്യൂര്‍ ചീമേനി പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ജല വിതരണ പദ്ധതിക്കു തുടക്കമിട്ടത്.
വരള്‍ച്ച രൂക്ഷമായ പ്രത്യേക സ്ഥലങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ടാണു ദിനം പ്രതി അയ്യായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്നത്.ഇതിന്റെ വിതരണോദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്തിലെ കടയക്കര ആദിവാസി കോളനിയില്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.എം ശംസുദ്ധീന്‍ ഹാജി നിര്‍വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.സി ശിഹാബ് അധ്യക്ഷനായി. ജല സമ്മേളന ഉദ്ഘാടനം മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. എം.ടി.പി കരീം നിര്‍വഹിച്ചു. ഷാര്‍ജ തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സി ട്രഷറര്‍ മുഹമ്മദ് മണിയനോടി പദ്ധതിക്കുള്ള ഫണ്ട് കൈമാറി. പി.കെ.സി റഹൂഫ് ഹാജി, സയീദ് വലിയപറമ്പ്, അസ്ഹറുദ്ധീന്‍ മണിയനോടി, ഉമര്‍ മൗലവി, ജാതിയില്‍ അസൈനാര്‍, പി.സി ഇസ്മായില്‍, എ.വി അബ്ദുല്‍ ഖാദര്‍, എ ദുല്‍കിഫിലി, ഷംസീര്‍ പോത്താങ്കണ്ടം, കെ നൗഷാദ്, റാഹില്‍ മൗക്കോട്, കെ അഹമ്മദ് കുഞ്ഞി, സമദ് മൗക്കോട് , മുസ്തഫ മൗലവി, കെ.സി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
ജലവിതരണ പദ്ധതിയില്‍ പങ്കാളിയായി തൃക്കരിപ്പൂര്‍ എം.എല്‍.എ എം രാജഗോപാലനുമെത്തിയിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കടയക്കര കോളനിയില്‍ വിതരണം ചെയ്യുന്ന സമയത്ത് അപ്രതീക്ഷിതമായാണ് എം.എല്‍.എ എത്തിയത്. ജല വിതരണത്തില്‍ പങ്കാളിയായി കുറെ സമയം ചെലവഴിച്ചിട്ടാണ് എം.എല്‍.എ മടങ്ങിയത്. മഹത്തരമായ സേവനമാണ് യൂത്ത് ലീഗ് കമ്മിറ്റി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."