സഊദിയിൽ ഇന്ന് 3,989 പുതിയ വൈറസ് ബാധിതർ, 2,627 രോഗ മുക്തി, 40 മരണം, ഏറ്റവും കൂടുതൽ ഹുഫൂഫിൽ
റിയാദ്: സഊദിയിൽ ഇന്ന് 40 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,989 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 2,627 രോഗികളാണ് രോഗ മുക്തി നേടിയത്.
?التقرير اليومي من وزارة الصحة السعودية لـ فيروس كورونا الجديد
— سعودي 24 لمكافحة كورونا (@saudi24_corona) June 28, 2020
الحالات الجديدة: 3,989 حالة
حالات التعافي : 2,627
الوفيات الجديدة : 40 pic.twitter.com/DZ16vNsh0g
അതേസമയം, ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. നിലവിൽ 2,277 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ ഹുഫൂഫിലാണ്. 487വൈറസ് ബാധയാണ് ഇവിടെ സ്ഥിരീകരിച്ചത്. റിയാദിൽ 389 വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,551 ആയും വൈറസ് ബാധിതർ 182,493 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,627 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 124,755 ആയും ഉയർന്നു. 56,877. നിലവിൽ 56,877 രോഗികളാണ് ചികിത്സായിൽ കഴിയുന്നത്. അടുത്ത ദിവസങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണം അൽപാൽപമായി വീണ്ടും ഉയരുന്നുണ്ടെന്നും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."