മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് ബന്ധം: ആരോപണവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വന്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പുതിയ ആരോപണവുമായി വി.ടി ബല്‍റാം.
3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാരിന്റെ പദ്ധതിയായ ഇ മൊബിലിറ്റിയുടെ കരാര്‍ ലഭിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഡയറക്ടര്‍ ജെയ്ക് ബാലഗോപാലിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍നടത്തുന്ന എക്സാലോജിക് സൊലൂഷന്‍സുമായി ബന്ധമുണ്ടാണെന്നാണ് ബല്‍റാമിന്റെ ആരോപണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്.
3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാരിന്റെ പദ്ധതിയായ ഇ മൊബിലിറ്റിയുടെ കരാര്‍ ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനാണ് നല്‍കിയത്. എന്നാല്‍ ചട്ടം ലംഘിച്ചുകൊണ്ടാണ് ഈ കരാര്‍ നല്‍കിയത് എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.'പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പിന് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ട്. സെബി രണ്ടു വര്‍ഷത്തേക്ക് നിരോധിച്ച കമ്പനിയാണിത്. സത്യം കുംഭകോണത്തിലടക്കം കമ്പനിക്കെതിരെ ഗുരുതരമായ ഒന്‍പതുകേസുകള്‍ നിലനില്‍ക്കുമ്പോഴാണ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്,' ചെന്നിത്തല കൂട്ടിചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
https://www.facebook.com/vtbalram/posts/10157772522229139
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."