ശില്‍പോദ്യാനത്തിന് പുതുജീവന്‍
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വളപ്പില്‍ പാതിവഴിയില്‍ നിര്‍മാണം നിലച്ച ലാന്റ് സ്‌കേപ്പിങ് ശില്‍പോദ്യാനം പൂര്‍ത്തീകരിക്കുന്നതിന് 20 ലക്ഷം രൂപ കൂടി ചെലവഴിക്കുന്നതിന് ജില്ലാ പഞ്ചായത്തിന് അനുമതി. ഇതിനുള്ള അനുമതി സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിനു നല്‍കി. നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനായി പണി പൂര്‍ത്തീകരണം സംബന്ധിച്ചു ശില്‍പിയുമായി കരാറില്‍ ഒപ്പിടണമെന്നു സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ പഞ്ചായത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2017-18 വര്‍ഷത്തെ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണം നടത്തുന്നതി
ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ജില്ലാ പഞ്ചായത്ത് ചുമതലപ്പെടുത്തുകയും ചെയ്തു.
2007ലാണ് ജില്ലാ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ മാതൃത്വം തുളുമ്പുന്ന ശില്‍പവും അതിനോട് ചേര്‍ന്ന് ഉദ്യാനവും നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. 20 ലക്ഷം രൂപ ചെലവഴിച്ച് ശില്‍പി കാനായി കുഞ്ഞിരാമനെ കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. തുടര്‍ന്ന് ശില്‍പ നിര്‍മാണം ആരംഭിച്ചുവെങ്കിലും ഇടക്കു വച്ച് നിര്‍മാണം മുടങ്ങി. 17.75 ലക്ഷം രൂപ ഇതു വരെ ശില്‍പ നിര്‍മാണത്തിനായി ചെലവഴിച്ചു കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയാണ് കാനായി കുഞ്ഞിരാമനെ കൊണ്ട് തന്നെ ശില്‍പോദ്യാനം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. ശില്‍പി കാനായി കുഞ്ഞിരാമനെ കണ്ട് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം തയാറായി. എന്നാല്‍ 20 ലക്ഷം രൂപ കൂടിയുണ്ടെങ്കില്‍ മാത്രമേ നിര്‍മാണം പൂര്‍ത്തീകരിക്കാനാവുകയുള്ളൂവെന്ന് ശില്‍പി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് 20 ലക്ഷം രൂപ ചെലവഴിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ജില്ലാ പഞ്ചായത്ത് കത്തു നല്‍കിയത്. ഈ ആവശ്യം കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."