പെരുവള്ളൂര്‍ വില്ലേജ് ഓഫിസില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്ന് പരാതി
പെരുവള്ളൂര്‍: വില്ലേജ് ഓഫിസിലെ ജീവനക്കാര്‍ സാധാരണക്കാരുടെ ആവശ്യങ്ങളെ അവഗണിക്കുന്നെന്ന് പരാതി. വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന സാധാരണക്കാരെ നിസാര കാര്യത്തിന് പോലും വില്ലേജ് ഓഫിസറടക്കമുള്ള ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുന്നതായും വന്‍കിടക്കാര്‍ക്കും ഭൂമാഫിയാ സംഘങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതായുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
വില്ലേജില്‍ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കൈമടക്ക് ഇടനിലക്കാര്‍ മുഖേനയാണ് എത്തിച്ചു കൊടുക്കുന്നതെന്നും ഇതിനായി മാത്രം വില്ലേജുമായി ബന്ധപ്പെട്ട് ഒരു സംഘം പ്രവര്‍ത്തിച്ചുവരുന്നതായും നാട്ടുകാര്‍ പറയുന്നു. മറ്റു വില്ലേജുകളില്‍ എല്ലാ ദിവസവും നികുതി സ്വീകരിക്കുമെങ്കിലും പെരുവള്ളൂരില് നിശ്ചിത ദിവസങ്ങളില്‍ മാത്രമാണ് നികുതി സ്വീകരിക്കുന്നത്.
ഇത് ഗുണഭോക്താക്കളെ ഏറെ പ്രയാസത്തിലാക്കുന്നു. നെല്‍ക്കൃഷിക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് നികുതി രസീതി കൃത്യമായ ലഭിക്കാത്തതിന്റെ പേരില്‍ വിവിധ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥാണ് കര്‍ഷകര്‍ക്കുള്ളത്. ജീവനക്കാരുടെ അനാസ്ഥ ലൈഫ് മിഷന് ഗുണഭോക്താക്കള്ക്കാണിപ്പോള് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങളില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കി അപേക്ഷ നല്‍കുന്നവര്‍ക്ക് പ്രസ്തുത രേഖകള്‍ പരിശോധിച്ച് അര്‍ഹമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നിരിക്കെ രേഖകളുമായി വീണ്ടും വില്ലേജിലേക്കെത്തിക്കുന്നതായും ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."