പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ് കൊലപാതകം: അന്വേഷണം ഊര്‍ജിതം
ബായാര്‍: കേരള-കര്‍ണാടക അതിര്‍ത്തിയിലെ കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കറുവപ്പാടി അബ്ദുല്‍ ജലീലി (42)നെ കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ വൈകിട്ട് ബായാര്‍, പൈവളിഗെ, ബേക്കൂര്‍ ഭാഗങ്ങളില്‍ പൊലിസ് പരിശോധന നടത്തി. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മംഗളുരുവിലെ ചില പ്രദേശങ്ങളിലും കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ 11.45 ഓടെയാണ് രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘം അബ്ദുല്‍ ജലീലിനെ പഞ്ചായത്ത് ഓഫിസില്‍ കയറി കൊലപ്പെടുത്തിയത്.
കണ്ണില്‍ മുളകുപൊടി വിതറിയ ശേഷമായിരുന്നു കൊല. മിത്തടുക്ക, ചേവാര്‍ വഴിയാണു പ്രതികളെത്തിയതെന്നു പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കു ബായാര്‍, പൈവളിഗെ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. തുടര്‍ന്നാണ് ഈ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത്. കൊലപാതകത്തിനു കാരണം രാഷ്ട്രീയമല്ലെന്നാണ് പൊലിസിന്റെ നിഗമനം. മഞ്ചേശ്വരം അതിര്‍ത്തി പ്രദേശങ്ങളിലും കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."