കാല്‍കോടിയുടെ കൊയ്ത്തുയന്ത്രം തുരുമ്പെടുത്തു നശിക്കുന്നു
സുല്‍ത്താന്‍ ബത്തേരി: നെല്‍കര്‍ഷകര്‍ക്കായി കാല്‍കോടി രൂപചെലവഴിച്ച് വാങ്ങിയ കൊയ്ത്ത് മെതിയന്ത്രം തുരുമ്പെടുത്ത് നശിക്കുന്നു.
നൂല്‍പ്പുഴ പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍ക്ക് ഉപകാരപെടേണ്ട കൊയ്ത് മെതിയന്ത്രമാണ് സംരക്ഷിക്കാനാളില്ലാതെ തുരുമ്പെടുത്ത് നശിക്കുന്നത്. 2012-13 വര്‍ഷത്തിലാണ് പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ച് യന്ത്രം വാങ്ങിയത്. വാങ്ങിയ കുറച്ചുനാള്‍ യന്ത്രം ഉപകാരപ്പെട്ടെങ്കിലും പിന്നീട് അവഗണിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ യന്ത്രം പാടശേഖരത്തോട് ചേര്‍ന്ന പാതയോരത്ത് വെയിലും മഴയുമേറ്റ് കിടക്കുകയാണ്. യന്ത്രം യഥാസമയത്ത് അറ്റകുറ്റപ്പണികള്‍ ചെയ്ത് സംരക്ഷിക്കാന്‍ ബന്ധപെട്ട വകുപ്പ് തയാറാകാത്തതാണ് യന്ത്രം നശിക്കാന്‍ കാരണമെന്നാണ് ആരോപണം. ലക്ഷങ്ങള്‍ മുടക്കിയ കൊയ്ത്ത്മെതിയെന്ത്രം തുരുമ്പെടുത്ത് നശിക്കുമ്പോഴും പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ദൂരസ്ഥലങ്ങളില്‍ നിന്നും വന്‍തുക വാടകനല്കി എത്തിക്കേണ്ടിവരുകയാണ്.ഈ സാഹചര്യത്തില്‍ യന്ത്രം സംരക്ഷിച്ച് കര്‍ഷകര്‍ക്ക് ഉപകാരപ്രദമാക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."