വിദ്യാര്‍ഥികളെ കുത്തിനിറച്ച് പോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരേ നടപടി തുടങ്ങി
പൊന്നാനി: താലൂക്കില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ നടപടി തുടങ്ങി. സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ച് പോയ ഓട്ടോറിക്ഷ, ഹാന്‍ഡ് ബ്രേക്ക് സംവിധാനം പ്രവൃത്തനക്ഷമമല്ലാത്ത മൂന്ന് സ്‌കൂള്‍ ബസുകള്‍ക്കെതിരേയും പരിശീലനമില്ലാത്ത ഒരു സ്‌കൂള്‍ ബസിനും മുന്‍പിലെ ഗ്ലാസ് ഇല്ലാതെ സര്‍വിസ് നടത്തിയ ഒരു സ്‌കൂള്‍ ബസിനെതിരെയുമാണ് കഴിഞ്ഞ ദിവസം നടപടിയെടുത്തത്. പൊന്നാനിയിലെ മിക്ക വിദ്യാലയങ്ങളിലേക്കും ഓട്ടോകളിലും സ്‌കൂള്‍ വാഹനങ്ങളിലും കുട്ടികളെ കൊണ്ടുപോകുന്നത് കുത്തിനിറച്ചാണ്.
മൂന്നോ നാലോ പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഓട്ടോറിക്ഷകളില്‍ പത്തുപേര്‍ വരെ യാത്ര ചെയ്യാറുണ്ടെന്ന് കുട്ടികള്‍ പറയുന്നു.ഓട്ടോറിക്ഷകളില്‍ പ്രത്യേക സീറ്റ് സ്ഥാപിച്ചാണ് ഇത്തരത്തില്‍ കുട്ടികളെ കുത്തി നിറയ്ക്കുന്നത്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തി നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒ.യ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.പരിശോധനക്ക് പൊന്നാനി മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യു ലിജിയന്‍സ്, എ.എം.വി.ഐ ശ്രീജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."