ആത്മാര്‍ഥതയുണ്ടെങ്കില്‍ സി.പി.ഐ മൂന്നാറിലെ പാര്‍ട്ടി ഓഫിസ് പൊളിച്ചുമാറ്റണം: സുരേഷ് കുമാര്‍
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന് സി.പി.ഐ നല്‍കുന്ന പിന്തുണ സംശയകരമെന്ന് മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ. സുരേഷ്‌കുമാര്‍
കൈയേറ്റത്തിനെതിരെയുളള സിപിഐ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ രവീന്ദ്രന്‍ പട്ടയത്തില്‍ നിലനില്‍ക്കുന്ന സിപിഐയുടെ പാര്‍ട്ടി ഓഫിസ് ആദ്യം പൊളിച്ചുമാറ്റണം. ഐഎഎസ്. ടാറ്റായ്‌ക്കെതിരെ മൂന്നാറില്‍ സിപിഐ മൗനം പാലിക്കുകയാണ്. ടാറ്റാക്കെതിരെ റവന്യു ഉദ്യോഗസ്ഥര്‍ നടപടി എടുക്കുന്നില്ല. ഇതും സംശയകരമാണ് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അതാണ് ആദ്യം പൊളിച്ചുമാറ്റേണ്ടതെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.
രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഇടതു സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വ്യാജ പട്ടയം നല്‍കിയ രവീന്ദ്രനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."