കുരുന്നുകളുടെ വേദന ആരും കാണുന്നില്ലേ?
അന്തിക്കാട്: പൊരിവെയിലില്‍ നാടാകെ വെന്തുരുകുമ്പോള്‍ ഫാനുണ്ടായിട്ടും അതൊന്നു കറങ്ങി കാണാന്‍ ആഗ്രഹിക്കുകയാണ് താന്ന്യത്തെ അങ്കണവാടിയിലെ കുരുന്നുകള്‍.
താന്ന്യം 107-ാം നമ്പര്‍ സ്‌നേഹ അങ്കണവാടിയിലെ കുരുന്നുകള്‍ക്കാണ് ഈ ദുരവസ്ഥ. ഉദ്ഘാടനം കഴിഞ്ഞ് 10 മാസമായിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് കുരുന്നുകള്‍ക്ക് ദുരിതമാകുന്നത്. സമീപ പ്രദേശത്തുകൂടി വൈദ്യുതി എത്തിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.
ചൂട് കനത്തതോടെ കുട്ടികള്‍ക്ക് ദുരിതമേറി. അധ്യാപിക ഷീജയുടെയും ആയ ശ്രീജയുടെയും പരിചരണത്താല്‍ പുറത്തുള്ള ചൂടിന്റെ കാഠിന്യം കുട്ടികള്‍ അറിയുന്നില്ല. ഉച്ച ഭക്ഷണം കഴിഞ്ഞ് ഒന്നു മയങ്ങാമെന്നു കരുതിയാലും ചൂട് ശക്തിയായതിനാല്‍ കുരുന്നുകള്‍ക്ക് ഉറങ്ങാനും കഴിയുന്നില്ല. ഇതിനു പ്രതിവിധിയായി കുട്ടികള്‍ ഉറങ്ങുന്നതു വരെ രണ്ടു ഭാഗങ്ങളിലിരുന്ന് അധ്യാപികയും ആയയും മാറി മാറി വിശറി ഉപയോഗിച്ച് വീശി അവരുടെ ഉഷ്ണമകറ്റും. 12 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അങ്കണവാടിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ അധികൃതര്‍ ഉടന്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."