മുസ്ലിം യൂത്ത് ലീഗിന്റെ ദശദിന സമരപരമ്പര 21ന് തുടങ്ങും
മലപ്പുറം: 'കരിപ്പൂര്‍ വിമാനത്താവളത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സമര പരമ്പരക്ക് രൂപം നല്കി. എയര്‍പോര്‍ട്ടിന് മുന്നില്‍ 21ന് സമരത്തിന് തുടക്കമാകും.
മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമര പ്രഖ്യാപനം നടത്തി.
അലീഗഢ് മുസ്ലിം യൂനിവാഴ്സിറ്റി ഓഫ് കാംപസിനു വേണ്ടി മുസ്ലിം ലീഗ് ഒരു മാസം നീണ്ടുനിന്ന സമരം മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ നടത്തിയ മാതൃകയിലാണ് വിമാനത്താവളത്തിന് മുന്നില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സമര പരമ്പര സംഘടിപ്പിക്കുന്നത്.
സമരത്തിന്റെ വിശദാംശങ്ങള്‍ പത്തിന് പാണക്കാട് മര്‍വ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുസ്ലിം യൂത്ത് യുവജന യാത്ര സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ പ്രഖ്യാപിക്കും.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പഴയകാല പദവിയും പ്രതാപവും തിരിച്ച് ലഭിക്കുന്നതുവരെ വിവിധ രീതിയിലുള്ള പ്രക്ഷോഭങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് സമര രംഗത്തുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറയും ജന. സെക്രട്ടറി കെ.ടി അഷ്റഫും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."