വീട്ടുജോലിക്കെത്തി ദുരിതത്തിലായ കാടാമ്പുഴ സ്വദേശിനി പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് തിരിച്ചു
റിയാദ്: സ്വദേശിയുടെ വീട്ടില്‍ ഗാര്‍ഹിക തൊഴില്‍ വിസയിലെത്തി കടുത്ത ദുരിതത്തിലായ മലപ്പുറം സ്വദേശിനി ഒടുവില്‍ നാട്ടിലേക്ക് തിരിച്ചു. സഊദിയില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യത്തിലാണ് മലപ്പുറം കാടാമ്പുഴ പിലാത്തറ കെ പി സുലൈഖ ക്കു നാട്ടിലേക്ക് പോകാനുള്ള വഴി ഒരുങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് വാദി ദവാസിറില്‍ സ്വദേശി കുടുംബത്തില്‍ ജോലിക്കത്തിയ ഇവര്‍ കടുത്ത മാനസിക ശാരീരിക പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്.
സ്പോണ്‍സറുടെ വീട്ടില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മൂന്നു മാസം മുന്‍പ് ഇവര്‍ സമീപത്തെ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ചു അഭയം തേടിയെങ്കിലും നിയമപ്രശ്ങ്ങളെ തുടര്‍ന്ന് ആരും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വാദീ ദവാസിര്‍ കെ എം സി സി ജീവകാരുണ്യ വിഭാഗം നേതാക്കള്‍ ഇടപെട്ടു അധികൃതരെ സമീപിച്ചു പ്രത്യേക അനുമതി വാങ്ങി ഒരു മലയാളി കുടുംബത്തോടൊപ്പം താമസിപ്പിക്കുകയായിരുന്നു.
ഇതിനിടയില്‍ തൊഴിലാളി ഒളിച്ചോടിയതായി കാണിച്ചു സ്പോണ്സര് ഹുറൂബ് ആക്കിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ സ്പോണ്സറുമായി നേരിട്ട് സംസാരിച്ചു ഹുറൂബ് നീക്കി എക്സിറ്റ് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും നീട്ടികൊണ്ടു പോകുന്നതിനിടയിലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. പാസ്പോര്‍ട്ട് കൈവശമില്ലാത്ത ഇവര്‍ക്ക് എമര്‍ജന്‍സി എക്സിറ്റ് സംഘടിപ്പിക്കുകയും ജവാസാത്തില്‍ നിന്നും എക്സിറ്റ് സംഘടിപ്പിക്കുകയുമായിരുന്നു. വിമാന ടിക്കറ്റ് വാദി ദിവാസിര്‍ കെ എം സി സി സംഘടിപ്പിച്ചു നല്‍കുകയും ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."