HOME
DETAILS
MAL
ഔഷധഭിക്ഷാ യാത്ര ഇന്നു ജില്ലയില്‍
backup
July 08 2018 | 07:07 AM
കണ്ണൂര്‍: കര്‍ക്കിടക മാസ ഔഷധസേവയുടെ ഭാഗമായി കൂത്താട്ടുകുളം നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട ഔഷധ ഭിക്ഷായാത്ര ഇന്നു ജില്ലയില്‍ പര്യടനമാരംഭിക്കും. പ്രമുഖരടക്കമുള്ള വ്യക്തികള്‍ യാത്രയില്‍ പങ്കെടുത്ത് ഔഷധ സാമഗ്രികള്‍ ഭിക്ഷയായി സമര്‍പ്പിക്കും. ത്രിഫലയും നെയ്യുമാണു പ്രധാന ഭിക്ഷ. കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്നു വൈകിട്ട് അഞ്ചോടെയാണ് ഔഷധഭിക്ഷാ യാത്ര ജില്ലയില്‍ പ്രവേശിക്കുന്നത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലാണ് ആദ്യ സ്വീകരണം. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം, മാമാനിക്കുന്ന് ക്ഷേത്രം എന്നിവിടങ്ങളിലൂടെയാണ് ഇന്നത്തെ പര്യടനം. 15നു നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തില്‍ യാത്ര തിരിച്ചെത്തുന്നതോടെ കര്‍ക്കിടകമാസ ഔഷധ സേവയ്ക്ക് തുടക്കമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."