ഇന്ന് 121 പേര്‍ക്ക് കൊവിഡ്: ഒരു മരണം കൂടി, 79 പേര്‍ക്ക് രോഗമുക്തി: ആശങ്കയൊഴിയാതെ കേരളം
തിരുവനന്തപുരം: ഇന്ന് 121 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 79 പേര്‍ക്ക് രോഗമുക്തിയുണ്ടായി. കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച രോഗിക്ക് കൊവിഡാണെന്നു സ്ഥിരീകരിച്ചു. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്നാട് സ്വദേശി ഹരസാഗരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നാണ് ഫലം വന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി.
പതിനൊന്നാം ദിനത്തിലും കൊവിഡ് കേസുകള്‍ നൂറുകടന്നിരിക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് വിദേശങ്ങളില്‍ നിന്നു വന്നവരാണ്. 26 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും. സമ്പര്‍ക്കത്തിലൂടെ അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ അഞ്ചുപേര്‍ക്കും ഒന്‍പത് സി.ഐ.എസ്.എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 218 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് - തൃശ്ശൂര്‍ 26, കണ്ണൂര്‍ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസര്‍കോട്, തിരുവനന്തപുരം നാല് വീതം.
നെഗറ്റീവായവരുടെ കണക്ക് - തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂര്‍ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂര്‍ 13, കാസര്‍കോട് 2.
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം നൂറു കടന്നത്. അന്ന് 111 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.ജൂണ്‍ നാലിന് 84 പേര്‍ക്ക് മാത്രമായിരുന്നു രോഗം. ഇതാണ് ഒറ്റ ദിനം കൊണ്ട് നൂറു കടന്നത്. ജൂണ്‍ ആറിനു 108 ആയി. പിറ്റേന്ന് 107 ആയി. എട്ടാം തീയതി മുതല്‍ വീണ്ടും 91ലേക്കു താണു. അത് തൊട്ടടുത്ത ദിവസം 65ലേക്കെത്തി.
പതിനൊന്നു ദിവസം തുടര്‍ച്ചയായി നൂറിനു താഴെയായിരുന്നു കേസുകള്‍. വീണ്ടും ജൂണ്‍ 19നു 118 ആയി. പിറ്റേന്ന് 127 ലേക്കു വളര്‍ന്നു. അടുത്തനാള്‍ 133 ആയി. പിന്നെ ഉയരത്തിലേക്കായിരുന്നു ഓരോ ദിനത്തെയും കേസുകള്‍. 24നും 26നും 150നുമുകളിലെത്തി. അതു 27ാം തിയതി 195 വരെയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."