മഞ്ചംമൂല-വട്ടപ്പാറവിള റോഡ് ഉദ്ഘാടനം ചെയ്തു
ആര്യനാട്: ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മഞ്ചംമൂല-ചേങ്കോട-വട്ടപ്പാറവിള റോഡിന്റെ ഉദ്ഘാടനം കെ.എസ്.ശബരീനാഥന് എം.എല്‍.എ നിര്‍വഹിച്ചു. ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ. റഹീം അധ്യക്ഷനായി. ശബരീനാഥന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. മഞ്ചംമൂല, പുതുക്കുളങ്ങര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ചക്രപാണിപുരത്തേയ്ക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ റോഡ്.
മഞ്ചംമൂല മുതല്‍ ചേങ്കോട് വരെ ടാര്‍ ചെയ്തും കൂടാതെ ചേങ്കോട് മുതല്‍ വയലത്തൂര്‍ വരെയും ചേങ്കോട് മുതല്‍ വട്ടപ്പാറവിള വരെയും രണ്ട് ഭാഗത്തേയ്ക്കുമായി കോണ്‍ക്രീറ്റ് ചെയ്തുമാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ റോഡ് നിര്‍മ്മാണത്തിന് തുക അനുവദിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നാട്ടുകാര്‍ പായസ വിതരണം നടത്തി സന്തോഷം പങ്കിട്ടു. കൂടാതെ റോഡരികിലായി എം.എല്‍.എ തണല്‍ മരവും നട്ടു. ചടങ്ങില്‍ ജില്ലാ പഞ്ചായത്തഗം ബിജു മോഹന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബി.സുജാത, ബ്ലോക്ക് പഞ്ചായത്തംഗം സജീനാ കാസിം, ഗ്രാമപഞ്ചായത്തംഗങ്ങളായ കുമാരിഷൈലജ, ഒസന്‍കുഞ്ഞ്, അഡ്വ.രാജീവ് സത്യന്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സക്കീര്‍ ഹുസൈന്, എന്‍.ബാബു, ഇ.ജയരാജ്, പാറയില്‍ മധു, ഉഴമലയ്ക്കല്‍ ബാബു, ദിലീപ്, ആര്യനാട് ജോയി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."