കമല്ഹാസന് മാഹി സന്ദര്‍ശിക്കും മാഹിയില്‍ 150 പേര് അംഗത്വമെടുത്തു
മാഹി: മക്കള്‍ നീതി മയ്യം എന്ന തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണാര്‍ഥം ഉലകനായകന് കമല്ഹാസന് അടുത്തുതന്നെ മാഹി സന്ദര്‍ശിക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാഹിയില്‍ ഇതിനകം 150 പേര് പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. വിപുലമായ കണ്വന്ഷന് വിളിച്ചുചേര്‍ക്കും. അംഗത്വ വിതരണ കാംപയിനിന്റെ ഭാഗമായി ത്രിദിന പരിപാടികളാണ് മാഹിയില്‍ നടക്കുന്നത്. ജനങ്ങളുടെ ഉപദേശം കേട്ട് പ്രവര്‍ത്തിക്കുമെന്നും ജനങ്ങളെ ഉപദേശിക്കാനുള്ള നേതാവല്ല താനെന്നുമുള്ള കമല്‍ഹാസന്റെ പ്രഖ്യാപനം തന്നെയാണ് പാര്‍ട്ടിയുടെ പ്രഖാപിത നയമെന്ന് സംസ്ഥാന പ്രസിഡന്റ് എം. ഹരികൃഷ്ണന് പറഞ്ഞു. വര്‍ഗീയതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും മതേതര പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതാക്കളായ എം. ആനന്ദ്, ആര്. രാജേന്ദ്രന്, ജി. വേല്മുരുകന്, എം. മുത്തുക്കുമരു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."