HOME
DETAILS

വിഴിഞ്ഞം: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയും വേഗത്തില്‍

  
backup
April 22 2017 | 19:04 PM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d


കോവളം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആദ്യഘട്ടം 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ അഞ്ഞൂറ് ദിവസം പൂര്‍ത്തിയാകുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ക്ക് ഒച്ചിന്റെ വേഗത. കടല്‍തിരകളുടെ വേഗം കുറച്ച് വാര്‍ഫ് നിര്‍മാണം ആരംഭിക്കാനുള്ള പുലിമുട്ടിന്റെ നിര്‍മാണവും മണല്‍തട്ട് ഒരുക്കലും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകാത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നത്. അടിസ്ഥാന സൗകര്യ വികസനവും ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കവും ഇപ്പോഴും തുടരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തെ കുറിച്ചുള്ള  ആക്ഷേപങ്ങളും ഇതുവരെ അവസാനിച്ചിട്ടില്ല.
2015 ഡിസംബര്‍ അഞ്ചിനായിരുന്നു കേരളത്തെ വികസനത്തിന്റെ കൊടുമുടിയില്‍ എത്തിക്കാനുതകുന്ന തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഒന്നാം ഘട്ടം 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന നിറഞ്ഞ സദസിലെ പ്രഖ്യാപനത്തിന്റെ പകുതി ദിനങ്ങളായ 500 ദിവസം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരിക്കുകയാണ്. ആരംഭത്തില്‍ തികഞ്ഞ വേഗതയിലായിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗത പതുക്കെ കുറയുന്നതാണ് പിന്നീട് കണ്ടത്. മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പുലിമുട്ടിന്റെ ഒരു കിലോമീറ്ററോളമുള്ള നിര്‍മാണമാണ് ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
പുലിമുട്ടിനാവശ്യയമായ കരിങ്കല്ലിന്റെ ലഭ്യതക്കുറവിന്റെ പേരിലും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്ന സ്ഥിതിയുമുണ്ടായി. കല്ലിന് പകരം പരിസ്ഥിതിക്കിണങ്ങാത്ത നിര്‍മാണ രീതി നടപ്പിലാക്കാനുള്ള നിര്‍മാണ കമ്പനിയുടെ ശ്രമവും വലിയ പ്രതിഷേധത്തിന് കാരണമായി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തത്തിയതോടൊണ് വിവാദമവസാനിച്ചത്. കടല്‍ കുഴിക്കലിലേര്‍പ്പെട്ടിരുന്ന രണ്ട് കൂറ്റന്‍ ഡ്രഡ്ജറുകള്‍ക്ക് കടലിന്റെ രൗദ്രഭാവത്തെ തടുക്കാനാവാതെ പലപ്പോഴും പിന്‍വലിയേണ്ടിവന്നതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിച്ചു. മണല്‍തട്ട് ഒരുക്കല്‍ പൂര്‍ത്തിയാക്കി 400 മീറ്റര്‍ വീതിയിലും 800 മീറ്റര്‍ നീളത്തിലുമായുള്ള  വാര്‍ഫ് നിര്‍മാണം ഇക്കഴിഞ്ഞ ജനുവരിയില്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും സാങ്കേതികവും അല്ലാത്തതുമായ പലകാരണങ്ങളാലും വാര്‍ഫിന്റെ നിര്‍മാണം ഇതുവരെ തുടങ്ങാനാകാത്തത് സമയബന്ധിതമായി ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്.
വാര്‍ഫ് നിര്‍മ്മാണത്തിന് മുമ്പായുള്ള പരീക്ഷണ പൈലിങ്  വിജയകരമായി പൂര്‍ത്തിയാക്കി നിര്‍മാണത്തിനായുള്ള യന്ത്രസാമഗ്രികളും  എത്തിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതെന്നാണറിയുന്നത്. ഇതൊക്കയാണെങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്‍ പ്രഖ്യാപനമനുസരിച്ചുള്ള 1000 ദിവസങ്ങള്‍ കൊണ്ട് തന്നെ തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തുറമുഖ നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago