കണ്ടെയ്‌നര്‍ ലോറി മരത്തിലിടിച്ചു തകര്‍ന്നു; ഡ്രൈവറെ രക്ഷപെടുത്തി
ചേര്‍ത്തല : ദേശീയപാതയോരത്തെ മരത്തില്‍ ഇടിച്ച് തകര്‍ന്ന കണ്ടെയ്‌നര്‍ ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഒരുമണിക്കൂറോളം നേരത്തെ പരിശ്രമത്തിലൂടെ അഗ്‌നിശമന സേന ക്യാബിന്‍ പൊളിച്ച് രക്ഷപ്പെടുത്തി.
ആന്ധ്ര സ്വദേശിയായ ഡ്രൈവറെ ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. വയലാര്‍ കവലയ്ക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പെട്രോള്‍ പമ്പിലേയ്ക്ക് തിരിഞ്ഞ ടിപ്പര്‍ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കണ്ടെയ്‌നര്‍ ലോറി സമീപത്തെ മരത്തില്‍ ഇടിക്കുകയായിരുന്നു.
ലോറിയുടെ കാബിന്റെ പിന്‍ഭാഗം തകര്‍ന്ന് മെറ്റല്‍ റോളുകള്‍ക്കും മരത്തിനും ഇടയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്‌നിശമന സേന റോപ് ഉപയോഗിച്ച് വാഹനത്തിന്റെ ക്യാബിനില്‍ ബന്ധിച്ച് നിര്‍ത്തി. തുടര്‍ന്ന് ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് കണ്ടെയ്‌നറിന്റെ വാതിലും സ്റ്റിയറിങും സീറ്റും മുറിച്ച് നീക്കി. ഹൈഡ്രോളിക്ക് സ്‌പ്രെഡറും ജാക്കിയും ഉപയോഗിച്ച് ക്യാബിന്‍ അകത്തി മുന്‍ഭാഗം റോപ്പ് ഉപയോഗിച്ച് പുറത്തേയ്ക്ക് വലിച്ച് നിര്‍ത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."