HOME
DETAILS
MAL
സാങ്കേതിക പരിശീലനത്തിന് അവസരങ്ങള്‍ വര്‍ധിപ്പിക്കും: കലക്ടര്‍
backup
July 15 2016 | 17:07 PM
കല്‍പ്പറ്റ: യുവജനങ്ങള്‍ സാങ്കേതിക വൈദഗ്ധ്യം നേടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ പറഞ്ഞു. കുടുംബശ്രീയും അസാപും സംയുക്തമായി സംഘടിപ്പിച്ച ലോക യുവജന വൈദഗ്ധ്യ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയുടെ ഭാഗമായി സിവില്സ്റ്റേഷന് പരിസരത്ത് സമൂഹ കാന്‍വാസും സജ്ജീകരിച്ചിരുന്നു. പരിപാടിയില്‍ കെ.പി ജയചന്ദ്രന് സ്വാഗതം പറഞ്ഞു. അസാപ് പ്രോഗ്രാം മാനേജര്‍ ദിനേശ് ക്ലാസെടുത്തു. ശകുന്തള ഷണ്മുഖന്, ജില്ലാ കസള്‍ട്ടന്റ് സി.എസ് കിരണ്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ സിഗാള് തോമസ്, വൈശാഖ്. എം.ചാക്കോ, കെ.ജെ ബിജോയ്, എന്‍.എസ് ശ്രീജിത, എവോണ്‍ സെന്റര്‍ മാനേജര്‍ നൗഫല്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ.എ ഹാരിസ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."