HOME
DETAILS
MAL
മദ്യ നിരോധനം:പഠന സംഘത്തെ ബീഹാറിലേക്ക് അയക്കണം
backup
April 22 2017 | 21:04 PM
പുത്തനത്താണി: മദ്യ നിരോധനം നടപ്പാക്കുന്നത് മൂലം കേരളത്തിന്റെ സാമ്പത്തിക നിലപാട് തകരുമെന്ന പ്രചാരണം നടത്തുന്ന ഭരണകൂടം ബീഹാര്‍ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് പഠന സംഘത്തെ അയക്കണമെന്ന് ലഹരി നിര്‍മാര്‍ജന സമിതി.
സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കിയ ബീഹാറില്‍ സാമൂഹികവും സാമ്പത്തികവുമായ നില വളരെ മെച്ചപ്പെട്ടിരിക്കുന്നു. ഈ അവസ്ഥ പഠിക്കുന്നതിന് ഒരു സംഘത്തെ അയക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സമിതിയുടെ വനിതാ-വിദ്യാര്‍ഥി വിഭാഗങ്ങളുടെ സംയുക്ത കണ്വന്ഷന് വ്യാഴാഴ്ച രാവിലെ പത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒഡിറ്റോറിയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."