ആപ്പ് നിരോധനം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ബാധിക്കുമെന്ന് ചൈന
ബെയ്ജിങ്: ചൈനീസ് കമ്പനികള്‍ വികസിപ്പിച്ചെടുത്ത 59 ആപ്പുകള്‍ നിരോധിച്ചത് ഇന്ത്യയിലെ ടെക്നോളജി-ഇന്റര്‍നെറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചൈനീസ് നിക്ഷേപം ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും അത് ഇവയെ ദോഷകരമായി ബാധിക്കുമെന്നും ചൈന. ഇന്ത്യന്‍ സര്‍ക്കാരിന്റെ പെരുമാറ്റം വൈകാരികവും കുട്ടിക്കളിയുമാണ്. ഇത് രാജ്യത്ത് ചൈനീസ് നിക്ഷേപം ഉണ്ടാകുന്നതിനെ ബാധിക്കും- യിന്കെ ലോ ഫേം ഇന്ത്യ നിക്ഷേപസേവന കേന്ദ്രം എക്സിക്യുട്ടീവ് പാര്‍ട്ട്ണര്‍ ഷാ ജന്‍ പറഞ്ഞു.
ഇന്ത്യയുടെ ടെക്നോളജി രംഗത്ത് ചൈനീസ് കമ്പനികള്‍ക്ക് വലിയ സ്വാധീനമുള്ളതിനാല്‍ അവയെ ഒഴിവാക്കാനാവില്ലെന്നും ചൈന പറയുന്നു. 2019 അവസാനത്തോടെ ഇന്ത്യയിലെ 31 യൂനികോം കമ്പനികളില്‍ പകുതിയിലും ചൈനീസ് ടെക്നോളജി അതികായരായ ആലിബാബയും ടെന്‍സെന്റും വന്‍ നിക്ഷേപമാണ് നടത്തിയിട്ടുള്ളതെന്ന് അയേണ്‍ പില്ലര്‍ ഫണ്ട് എന്ന ഫണ്ട് മാനേജ്മെന്റ് കമ്പനിയെ ഉദ്ധരിച്ച് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയുടെ സാമ്പത്തികേതര നിക്ഷേപം ഇന്ത്യയില്‍ രണ്ടുവര്‍ഷത്തിനിടെ പത്തിരട്ടിയോളം വര്‍ധിച്ചതായും ടെക്നോളജി രംഗത്തെ നിക്ഷേപം 800 കോടി ഡോളര്‍ കടന്നതായും ചൈന വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."