ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി പണം തട്ടിയ കേസ്: പ്രതി അറസ്റ്റില്‍
ഗുരുവായൂര്‍: ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി സമ്മാനര്ഹമായതെന്ന് തെറ്റിദ്ധരിപ്പിച്ച് ചില്ലറ വില്‍പ്പനക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപയോളം തട്ടിയ പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു.
കുന്നംകുളം കിഴൂര്‍ കരിയപ്പറമ്പില് പ്രേമനെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കുന്നംകുളം, ഗുരുവായൂര്‍, ചാവക്കാട് മേഖലയിലെ ലോട്ടറി വില്‍പ്പനക്കാര്‍ തട്ടിപ്പിനിരയായ പരാതിയിലാണ് അറസ്റ്റ്.
ഒരേ സീരീസിലുള്ള ലോട്ടറി ടിക്കറ്റിന്റെ സെറ്റില്‍ നമ്പര്‍ ചുരണ്ടി മാറ്റി സമ്മാനര്‍ഹമായ നമ്പര്‍ വ്യാജമായി ഉണ്ടാക്കിയാണ് വില്‍പ്പനക്കാരെ കബളിപ്പിച്ചിരുന്നത്.
കൃത്രിമം കാണിച്ച ടിക്കറ്റ് നല്കി കൂടുതല്‍ ടിക്കറ്റുകളെടുക്കുകയും ബാക്കി പണമായി വാങ്ങിക്കുകയുമാണ് പ്രതി ചെയ്തു വന്നിരുന്നത്.
ടെമ്പിള്‍ സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരേ 20ല്‍ അധികം പരാതികളുള്ളതായി പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."