ക്രിമിനല്‍കേസുകളിലെ പ്രതി ഗുണ്ടാനിയമപ്രകാരം അറസ്റ്റില്‍
വട്ടിയൂര്‍ക്കാവ്: നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയെ ഗുണ്ടാനിയമപ്രകാരം വട്ടിയൂര്‍ക്കാവ് പൊലിസ് അറസ്റ്റുചെയ്തു. കാച്ചാണി എ.കെ.ജി നഗര്‍ ലക്ഷംവീട് കോളനി അനിതാ ഭവനില്‍ ഹരി എന്നുവിളിക്കുന്ന ഹരിരാജ് (30) ആണ് അറസ്റ്റിലായത്.
ഇതു നാലാംതവണയാണ് ഹരിരാജിനെ ഗുണ്ടാനിയമപ്രകാരം പിടികൂടുന്നത്. അരുവിക്കര ഇരുമ്പ സ്വദേശി അജയകുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ 4-ാംതവണ ഗുണ്ടാനിയമം പ്രയോഗിച്ചത്. വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട്, അരുവിക്കര പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ ഹരിരാജ് പ്രതിയാണ്. 2011, 13, 14 വര്‍ഷങ്ങളിലാണ് ഇയാള്‍ ഗുണ്ടാനിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചത്.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല ഭാഗത്ത് ഒളിവില്ക്കഴിഞ്ഞുവരികയായിരുന്ന പ്രതിയെ എസ്.ഐ മുരളീകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."