മരിച്ചു വീണ മുത്തശ്ശനരികെ തേങ്ങിക്കരഞ്ഞ് മൂന്നു വയസ്സുകാരന്‍; വെടിയൊച്ച നിലക്കാത്ത കശ്മീരിന്റെ നൊമ്പരക്കാഴ്ചകളിലേക്ക് ഒരു ചിത്രം കൂടി video
ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിലക്കാത്ത വെടിവെപ്പുകളുടെ നൊമ്പരക്കാഴ്ചകളിലേക്ക് ഒരു ചിത്രം കൂടി. വെടിയേറ്റു മരിച്ചു കിടക്കുന്ന മുത്തശ്ശനരികെ കരഞ്ഞിരിക്കുന്ന മൂന്നു വയസ്സുകാരനാണ് ലോക മനസ്സാക്ഷിക്കുമുന്നില്‍ നോവാവുന്നത്.
ജമ്മു കശ്മീരിലെ സോപാറില്‍ ഉണ്ടായ ഇന്ന് രാവിലെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സിവിലിയന്റെ പേരക്കിടാവാണ് ഈ മൂന്നു വയസ്സുകാരന്‍. ഭീകരരുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ട മുത്തച്ഛന്റെ ദേഹത്ത് കയറി ഇരുന്ന് കരയുകയായിരുന്ന കുഞ്ഞിനെ സുരക്ഷാ സേന രക്ഷിച്ചെടുക്കുകയായിരുന്നു. കുട്ടിയെ സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ രക്ഷിച്ച് കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. കശ്മീര്‍ സ്വദേശിയായ ബാഷിര്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അറുപത് വയസ്സായിരുന്നു.
ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസിക്കും ജീവന്‍ നഷ്ടമായി. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് ജവാന്മാരുടെ നില ഗുരുതരമാണ്. സോപോര്‍ സെക്ടറില്‍ നിരീക്ഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സൈനിക നടപടി തുടരുകയാണെന്ന് ജമ്മുകശ്മീര്‍ ഡിജിപി ഡില്‍ബാഗ് സിംഗ് അറിയിച്ചു.
#WATCH Jammu & Kashmir Police console a 3-year-old child after they rescued him during a terrorist attack in Sopore, take him to his mother. The child was sitting beside his dead relative during the attack. pic.twitter.com/znuGKizACh
— ANI (@ANI) July 1, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."