അശാസ്ത്രീയമായ പമ്പിങ് ദലിത് കുടുംബത്തിന് ഭീഷണിയാകുന്നു
കടലുണ്ടി: പഞ്ചായത്ത് കിണറില്‍നിന്നുള്ള അശാസ്ത്രീയമായി വെള്ളം പമ്പു ചെയ്യുന്നത് ദലിത് കുടുംബത്തിനു ഭീഷണിയാകുന്നതായി പരാതി. കടലുണ്ടി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കോഴിക്കളം പറമ്പില്‍ ഉത്രാടം വീട്ടില്‍ പൂക്കോട് വേലായുധന്റെ കുടുംബമാണ് പമ്പിങ്് കാരണം ജീവന് ഭീഷണി നേരിടുന്നത്.
വേലായുധന്റെ വീടിനു സമീപം അഞ്ചു മീറ്റര്‍ ദൂരത്തായി നില്‍ക്കുന്ന നാലു മീറ്റര്‍ വീതിയും ഏഴു മീറ്റര്‍ ആഴവുമുള്ള പഞ്ചായത്ത് കിണറില്‍നിന്നാണ് അതിശക്തമായ പവര്‍ മോട്ടോര്‍ ഉപയോഗിച്ച് സമീപ പ്രദേശത്തെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ആറു വര്‍ഷമായി തുടരുന്ന പമ്പിങ് കാരണം വീടിന്റെ ചുമരിന് വിള്ളലും പൊട്ടലും വന്നതായി വീട്ടുകാര്‍ പറയുന്നു.
മുന്‍പ് ദിവസം ഒരു നേരമായിരുന്നെങ്കില്‍ ഇപ്പോഴത് രണ്ടു നേരമാക്കിയിരിക്കുകയാണ്. കൂടാതെ മോട്ടോറിന്റെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്തതോടെ വീട് കൂടുതല്‍ തകര്‍ച്ചാ ഭീഷണി നേരിടുകയാണ്. പഞ്ചായത്ത് അധികൃതര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍, ജില്ലാ കലക്ടര്‍, ജലവിഭവ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭൂഗര്‍ഭജല വകുപ്പ് അടക്കം വിവിധ വകുപ്പുകള്‍ സ്ഥലം സന്ദര്‍ശിച്ച് പഠനങ്ങള്‍ നടത്തുകയും പഞ്ചായത്തിന്റെ പ്രവര്‍ത്തനം അശാസ്ത്രീയമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.
പട്ടികജാതി, വര്‍ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ വീടും സ്ഥലവും സന്ദര്‍ശിച്ചു. വേലായുധന് നീതി ലഭിക്കുന്നതിനായി പട്ടികജാതി സംരക്ഷണ സമിതി മണ്ണൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടികജാതി, വര്‍ഗ, ഗോത്ര കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ സമരം തുടുങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."