തായ്‌ലാന്‍റ് രക്ഷാപ്രവര്‍ത്തനം LIVE: നാലു കുട്ടികളെ ഗുഹയ്ക്ക് പുറത്തെത്തിച്ചു
ബാങ്കോക്ക്: വടക്കന്‍ തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ തുടങ്ങി. ഇതില്‍ നാലു പേരെ ഇതിനകം പുറത്തെത്തിച്ചു. രണ്ടുപേര്‍ വീതമായാണ് ഇവരെ പുറത്തെത്തിച്ചത്. പുറത്ത് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചിയാങ് റായ് ആശുപത്രിയിലേക്കു മാറ്റുകയാണ്.
ഹെലികോപ്റ്ററുകളിലും ആംബുലന്‍സുകളിലുമായാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഇവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വിവരം ലഭിച്ചിട്ടില്ല.കുട്ടികളെ പുറത്തെത്തിച്ചുവെന്ന് ചിയാങ് റായ് ആരോഗ്യവിഭാഗം മേധാവി തൊസാതെപ് ബൂന്‍തോങ് സ്ഥിരീകരിച്ചു.
ഏഴു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആദ്യം രണ്ടു കുട്ടികളെ പുറത്തെത്തിച്ചത്. നാലു ഘട്ടങ്ങളിലായി 12 കുട്ടികളെയും പരിശീലകനെയും രക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് രക്ഷിക്കുന്നതെന്ന വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഗുഹയുടെ സമീപത്തു നിന്ന് മാധ്യമപ്രവര്‍ത്തരോടും ബന്ധുക്കളോടും സ്ഥലംവിട്ടുപോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും മറ്റു വാഹനങ്ങളും അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നായി ഉന്നതരായ നിരവധി രക്ഷാപ്രവര്‍ത്തകരാണ് നേരിട്ട് രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."