HOME
DETAILS

കൊല്ലത്ത് സൈനികന്റെ വീടാക്രമണം: പ്രതികള്‍ കണ്ണൂരില്‍ പിടിയില്‍

  
backup
July 08, 2018 | 8:43 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f

തളിപ്പറമ്പ് (കണ്ണൂര്‍): കൊല്ലം പുത്തൂരില്‍ ഗോരക്ഷാ ആക്രമണ കേസില്‍ പ്രതിയായ സൈനികന്റെ വീടാക്രമിച്ച കേസില്‍ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍. സൈനികനായ പുത്തൂര്‍ തെക്കുംപുറത്തെ തേബ്ര സതീഷിന്റെ വീട് പട്ടാപകല്‍ വാനിലെത്തി ആക്രമിച്ച കേസിലെ പ്രതികളായ റിംഷാദ് (30), ഷംസാദ് (31), അമീന്‍ (26), ഷാനവാസ് (38) എന്നിവരെ പറശ്ശിനിക്കടവിലെ ലോഡ്ജിലും മറ്റൊരു പ്രതി നിസാമിനെ (33) തളിപ്പറമ്പിലെ ലോഡ്ജില്‍ വച്ചുമാണ് തളിപ്പറമ്പ് പൊലിസിന്റെ സഹായത്തോടെ പിടികൂടിയത്.
കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്.
പിടിയിലായവരെ കൊല്ലത്തേക്ക് കൊണ്ടുപോയി. കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു സംഭവം.
ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പറശ്ശിനിക്കടവിലുണ്ടെന്നു മനസിലാക്കിയ കൊല്ലം പൊലിസ് തളിപ്പറമ്പ് പൊലിസിന്റെ സഹായം തേടുകയായിരുന്നു. അറവ് മാടുകളുമായി പോവുകയായിരുന്ന കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് സ്വദേശികളെ സൈനികനും സുഹൃത്തും മര്‍ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായായിരുന്നു വീടാക്രമിച്ചത്.
കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അബ്ദുല്‍ ജബ്ബാറിനെ (28) നേരത്തെ അറസ്റ്റുചെയ്തിരുന്നു. കൊല്ലം ഈസ്റ്റ് സി.ഐ വിനോജിന്റെ നേതൃത്വത്തിലുള്ള പ്രതികളെ കൊല്ലത്തേക്ക് കൊണ്ടുപോയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്

Kerala
  •  a day ago
No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  a day ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  a day ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  a day ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  a day ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  a day ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  a day ago
No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  a day ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  a day ago