ചെമ്മാട്ട് സോളാര്‍ ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതം
തിരൂരങ്ങാടി: ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച സോളാര്‍ തെരുവ് വിളക്കുകള്‍ കണ്ണടച്ചു.
തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് ചെമ്മാട് ടൗണിലും പരിസരങ്ങളിലുമായി സ്ഥാപിച്ചവയില്‍ നാല്‍പ്പത് തെരുവ് വിളക്കുകളാണ് പ്രവര്‍ത്തന രഹിതമായത്.
ചെമ്മാട്ടങ്ങാടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി ചന്തപ്പടി മുതല്‍ തൃക്കുളം അമ്പലപ്പടി വരെയാണ് അന്‍പത് ലക്ഷം രൂപ ചിലവില്‍ നൂറിലേറെ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പല വിളക്കുകളും ഏതാനും ദിവസങ്ങള്‍കൊണ്ടുതന്നെ കണ്ണടച്ചു.
പിന്നീട് റിപ്പയര്‍ ചെയ്‌തെങ്കിലും കാര്യമായി ഫലംകണ്ടില്ല. ചെമ്മാട്ടങ്ങാടിയില്‍ മാത്രം നിരവധി ലൈറ്റുകള്‍ കത്തുന്നില്ല. ബ്ലോക്ക് റോഡില്‍ മുഴുവന്‍ വിളക്കുകള്‍ കത്തുന്നുണ്ടെങ്കിലും ബൈപ്പാസ് റോഡ്, പരപ്പനങ്ങാടി റോഡ്, കൊടിഞ്ഞി റോഡ് എന്നിവിടങ്ങളില്‍ ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമാണ്.
ചില വിളക്കുകള്‍ ഒടിഞ്ഞു തൂങ്ങിയിട്ടുമുണ്ട്. കത്തുന്നവയില്‍ത്തന്നെ ചിലത് ഭാഗികമാണ്. മാസങ്ങളായി ഈ അവസ്ഥയിലാണെന്നും ബന്ധപ്പെട്ടവരാരും തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."