'ചീഫ് ജസ്റ്റിസിന്റെ സ്വാതന്ത്ര്യത്തിലുള്ള എല്ലാ വിശ്വാസവും നഷ്ടമായി' രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഇന്ദിര ജയ്‌സിങ്
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വീട്ടിലെത്തി ഗണേശപൂജയില്‍ പങ്കെടുത്ത സംഭവത്തിലാണ് വിമര്‍ശനം.
ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസിലുള്ള മുഴുവന്‍ വിശ്വാസവും നഷ്ടമായിരിക്കുന്നു. ഭരണാധികാരത്തിനു മുന്നില്‍ നീതിപീഠത്തിന്റെ അധികാരം അടിയറവു വെച്ച ചീഫ് ജസ്റ്റിസിന്റെ നിലപാടിനെ SCBA (സുപ്രിം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ) അപലപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യെന്ന് അവര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും ഇന്ദിര ജയ്‌സിങ് വിമര്‍ശിച്ചു.
'ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ചവരുത്തി. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്ര നിലപാടുകളിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ നടപടിയെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ അപലപിക്കണം' ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.
Chief Justice of India has compromised the separation of powers between the Executive and Judiciary. Lost all confidence in the independence of the CJI . The SCBA must condemn this publicly displayed compromise of Independence of the CJI from the Executive @KapilSibal https://t.co/UXoIxVxaJt
— Indira Jaising (@IJaising) September 11, 2024
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ വീട്ടില്‍ നടന്ന ഗണപതി പൂജയില്‍ പങ്കെടുത്തത്. ഗണേശ ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായായിരുന്നു ചീഫ് ജസ്റ്റിനും പത്‌നി കല്‍പന ദാസിനുമൊപ്പം മോദി പൂജയില്‍ പങ്കെടുത്തത്. സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ആര്‍.ജെ.ഡി എം.പി മനോജ് കുമാര്‍ ഝാ പ്രധാനമന്ത്രിയുടെയും ചീഫ് ജസ്റ്റിസിന്റെയും നടപടിയെ വിമര്‍ച്ചു. 'ഇതാണ് റിപ്പബ്ലിക്കിന്റെ അവസ്ഥ' എന്ന അടിക്കുറിപ്പോടെയാണ് മനോജ് കുമാര്‍ ഝാ വിഡിയോ പങ്കുവെച്ചത്.
അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും ചീഫ് ജസ്റ്റിസിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ചീഫ് ജസ്റ്റിസിനെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."