HOME
DETAILS
MAL
'മൗലികാവകാശങ്ങള്‍ സംരക്ഷിക്കണം'
backup
April 22 2017 | 22:04 PM
തിരൂര്‍: ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള മൗലികവകാശങ്ങള് രാജ്യത്തു ലംഘിക്കപ്പെടുന്നത് ആശങ്കാജനകമാണന്നും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതവകാശങ്ങള് സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കു ബാധ്യതയുണ്ടെന്നും തിരൂരില്‍ സംഘടിപ്പിച്ച മാനവ സൗഹാര്‍ദ സംഗമം.
വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷനു കീഴില്‍ തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന വിചാരം വൈജ്ഞാനിക പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സംഗമം നടന്നത്.
മനുഷ്യവകാശ പ്രവര്ത്തകന് അഡ്വ. പി.എ പൗരന്, സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്, സ്വാമി വിശ്വഭദ്രാനന്ത ശക്തിബോധി, റവ. ഫാദര്‍ പി.പി റജിനോള്‍ഡ്, സജ്ജാദ് ബിന്‍ അബ്ദുര്‍റസാഖ്, റാഇഫ് എടക്കനാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."