കെ. സുധാകരന് പത്രിക നല്കി
കണ്ണൂര്‍: യു.ഡി.എഫ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ. സുധാകരന് നാമനിര്‍ദേശ പത്രിക നല്കി. ഇന്നലെ രാവിലെ പതിനൊന്നോടെ കലക്ടറേറ്റിലെത്തി കലക്ടര്‍ മീര്‍ മുഹമ്മദലി മുമ്പാകെയാണു പത്രിക നല്‍കിയത്. എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ഡി.സി.സി അധ്യക്ഷന്‍ സതീശന് പാച്ചേനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പിച്ചത്. കണ്ണൂര്‍ പാറക്കണ്ടി സ്വദേശിയായ സുധാകരന് കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടറാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും മംഗളൂരു സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദവുമാണ് വിദ്യാഭ്യാസ യോഗ്യത. തളാപ്പിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നു പത്തരയോടെ പ്രകടനാമായാണു സുധാകരന് പത്രിക നല്‍കാനെത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു പ്രവര്‍ത്തകരും അദ്ദേഹത്തെ അനുഗമിച്ചു. നേതാക്കളായ കെ. സുരേന്ദ്രന്, സുമാ ബാലകൃഷ്ണന്, അബ്ദുല്‍കരീം ചേലേരി, ജോയ് കൊന്നയ്ക്കല്‍, ഇല്ലിക്കല്‍ അഗസ്തി, എ.പി അബ്ദുല്ലക്കുട്ടി, സി.എ അജീര്‍, എ.കെ ബാലകൃഷ്ണന്, ജോര്‍ജ് വടകര, അഷ്റഫ് പുറവൂര്, അഡ്വ. കെ. മനോജ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."