കൊളത്തൂരില്‍ അമ്മയ്ക്കൊരു പകല്‍വീട് തുടങ്ങി
കൊളത്തൂര്‍: പകല്‍ സമയങ്ങളില്‍ അമ്മമാരുടെ ഒറ്റപ്പെടലില്‍ നിന്നും സംരക്ഷണവും സന്തോഷവും നല്‍കുന്നതിനായി കൊളത്തൂര്‍ കുറുപ്പത്താലില്‍ അമ്മക്കൊരു പകല്‍വീട് തുടങ്ങി.
അമ്മക്കൊട്ടാരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ ആഴ്ചയിലൊരു ദിവസമാണ് പകല്‍വീട്ടില്‍ അമ്മമാര്‍ക്ക് സൗകര്യമൊരുക്കുക. മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ടി.കെ രാജ്മോഹനന് അധ്യക്ഷ്യനായി.
സെക്രട്ടറി വത്സമ്മ, കുടുംബശ്രീ ഡി.ആര്.പി വിജി തോമസ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രസിഡന്റ് എം.വിജയലക്ഷ്മി, കൊളത്തൂര്‍ മണികണ്ഠന്, അഡ്വ. ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സൈനാസ് നാണി, യൂത്ത് വിങ് പ്രസിഡന്റ് ഐവ ഷബീര്‍, പി.എം ഉണ്ണികൃഷ്!ണന്, മോളി ചുങ്കത്തറ സംസാരിച്ചു.
കിന്നരം മ്യൂസിക്കല്‍സ് ഒരുക്കിയ കലാവിരുന്നും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."