സഊദിയിൽ ഇന്ന് 4,909 രോഗമുക്തി, 54 മരണം, 3,383 പുതിയ വൈറസ് ബാധിതർ, റിയാദിൽ 397
റിയാദ്: സഊദിയിൽ ഇന്ന് 54 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,383 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രോഗ മുക്തരുടെ എണ്ണത്തിൽ വൻ വർധനവുണ്ട്. ഇന്ന് 4,909 രോഗികളാണ് രോഗ മുക്തി നേടിയത്.
?التقرير اليومي من وزارة الصحة السعودية لـ فيروس كورونا الجديد
— سعودي 24 لمكافحة كورونا (@saudi24_corona) July 2, 2020
تسجيل 3383 إصابة جديدة بفيروس كورونا و4909 حالة تعافي و54 حالة وفاة pic.twitter.com/WFcnbQMgO3
അതേസമയം, നിലവിൽ 2,287 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ റിയാദിലാണ്. 397 വൈറസ് ബാധയാണ് ഇവിടെ സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,752 ആയും വൈറസ് ബാധിതർ 197,608 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 4,909 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 137,669 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."