പുഴ പുറമ്പോക്ക് കൈയേറ്റം; നടപടി സ്വീകരിക്കണം
മാനന്തവാടി: തൊണ്ടര്‍നാട് വില്ലേജിലെ കുഞ്ഞോം ദേശത്ത് സര്‍വേ നമ്പര്‍ 421 എ,33 എന്നിവയില്‍പ്പെട്ട പുഴ പുറമ്പോക്ക് ഭൂമി കൈയേറി കൃഷി ചെയ്യുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കോറോം പാട്ടുപാളയില്‍ എല്‍ദോ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് വിജലന്‍സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസിയായ വല്ല്യാട്ടേല്‍ മാത്യു, ഭാര്യ മോളി, മകന്‍ വിപിന്‍ മാത്യു എന്നിവര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍ക്ക് വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മനസ്സിലാക്കിയ ഇവര്‍ ഈ ഭൂമി കൃത്രിമ രേഖകള്‍ ഉണ്ടാക്കി വില്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ റവന്യൂ വകുപ്പ് എത്രയും പെട്ടന്ന് ഭൂമി അളന്ന് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടണം.
തന്റെ പേരില്‍ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അരി മില്ല് യൂനിറ്റ് തുടങ്ങാനാണ് സൊസൈറ്റി രൂപീകരിച്ചത്.എന്നാല്‍ വ്യവസ്ഥകളില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോയതാണ് മില്ല് തുടങ്ങാതിരിക്കാന്‍ കാരണം. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."