ആവേശം വിതറി പോരാളികള്‍
എ.എം ആരിഫ്
അമ്പലപ്പുഴ മണ്ഡലത്തിലെ കാര്‍ഷിക, മത്സ്യത്തൊഴിലാളി മേഖലകളിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫിന്റെ ഇന്നലത്തെ പര്യടനം.
നെല്‍ക്കറ്റയും നിറപറയും നല്‍കിയും പാളത്തൊപ്പിയണിയിച്ചും കണിക്കൊന്നപ്പൂക്കള്‍ സമ്മാനിച്ചുമാണ് പ്രവര്‍ത്തകര്‍ ആരിഫിനെ വരവേറ്റത്. അമ്പലപ്പുഴ മണ്ഡലത്തിലെ ആരിഫിന്റെ രണ്ടാംഘട്ട പര്യടനം തോട്ടപ്പള്ളി ആനച്ചിറയില്‍ നിന്നാണ് ആരംഭിച്ചത്. മണ്ണുംപുറം കോളനി, തോട്ടപ്പള്ളി ഒറ്റപ്പന, പുറക്കാട് പി.എച്ച്.സി പരിസരം എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ആരിഫിനെ വരവേറ്റു. നീര്‍ക്കുന്നം ഐ.എച്ച്.ഡി.പി കോളനി, പുന്നപ്രയിലെ 104 ാം ബൂത്തിലെ സുനാമി കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി.
ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തലയിലെ അരീപറമ്പ് പടനിലത്ത് നിന്നായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പര്യടനത്തിന് തുടക്കമായത്. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനായിരുന്നു ഉദ്ഘാടകന്‍. മോദി വര്‍ഗീയമായും പിണറായി വിജയന്‍ രാഷ്ട്രീയമായും കേരളത്തിലെ ജനങ്ങളെ വകവരുത്തുകയാണെന്ന് വി.എം സുധീരന്‍ പറഞ്ഞു.
അര്‍ത്തുങ്കല്‍, കടക്കരപ്പള്ളി തൈക്കല്‍ബീച്ച്, അയ്യപ്പന്‍ കവല, ഒറ്റമശ്ശേരി, പട്ടണക്കാട്, ആറാട്ടുവഴി, അഴീക്കല്‍ബീച്ച്, പൊന്നാംവെളി, വയലാര്‍ പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തി. വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഷാനിമോള്‍ ഉസ്മാനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പര്യടനം നീലിമംഗലത്ത് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."