പാലിയേറ്റീവ് കെയര്‍ ജില്ലാതല യോഗം ആശ്വാസകിരണം പെന്ഷന് അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും ലഭ്യമാക്കണം
കാസര്‍കോട്: കേരള സാമൂഹിക സുരക്ഷാ മിഷന് നല്‍കിവരുന്ന ആശ്വാസകിരണം പെന്ഷന് അപേക്ഷിച്ചവരില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കണമെന്ന് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന പാലിയേറ്റീവ് കെയര്‍ ജില്ലാതല യോഗ തീരുമാനം. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസന് അധ്യക്ഷനായി. ആശ്വാസകിരണം പെന്ഷന് ലഭ്യമാക്കുന്നതിന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍, സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഡയറക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അറിയിച്ചു.
പദ്ധതി പഞ്ചായത്തുകളില്‍ നടപ്പിലാക്കുമ്പോള്‍ ഹോം കെയര്‍ വാഹനമോടാന്‍ കിലോ മീറ്റര്‍ വ്യവസ്ഥ നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കും.
ജില്ലാ ആശുപത്രികളിലെ പാലിയേറ്റിവ് കെയര്‍ സേവനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിനോട് മൂന്നു ലക്ഷം രൂപ ആവശ്യപ്പെടുന്നതിനും കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കെയര്‍ പരിചരണങ്ങള്‍ക്കായി കാസര്‍കോട് നഗരസഭയോട് തുക ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."