HOME
DETAILS
MAL
സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്തു
backup
July 03 2020 | 01:07 AM
കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഒന്നാംപ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഏട്ട് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. ഉത്ര ഭര്‍തൃവീട്ടില്‍ വച്ച് ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചെങ്കിലും ഇരുവരുടെയും അറസ്റ്റ് ഇനിയും വൈകും. മൊഴിയിലെ വൈരുധ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്.
ഇത് മൂന്നാം തവണയാണ് ഇരുവരെയും ചോദ്യം ചെയ്തത്. രണ്ടാംവട്ടം ചോദ്യം ചെയ്തപ്പോഴും രണ്ടുപേരും നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിനെ ചോദ്യം ചെയ്തപ്പോള്‍ നിലനിന്ന ചില സംശയങ്ങള്‍ ഒഴിവാക്കാനും കൂടിയായിരുന്നു ഇവരെ വീണ്ടും ചോദ്യം ചെയ്തത്. ഗാര്‍ഹികപീഡനം സംബന്ധിച്ച ചില നിര്‍ണായ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് തൊട്ടുമുന്‍പ് ഉത്ര മാനസിക പീഡനത്തിന് ഇരയായതായി അന്വേഷം സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും ഗാര്‍ഹിക പീഡനത്തിന് അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇരുവര്‍ക്കും ഉത്രയുടെ കൊലപാതകത്തിലുള്ള പങ്ക് കണ്ടെത്തി പ്രതികളാക്കാനാണ് നീക്കം. ഇതിനായി പൊലിസ് പരമാവധി തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് ഇപ്പോഴത്തെ നീക്കം. ഇതിനിടെ സൂരജിന്റെ പിതാവ് ജാമ്യത്തിനായി ഹൈക്കോടതിയെ സമിപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."