HOME
DETAILS
MAL
കരിമ്പട്ടികയിലുള്ള വിദേശ കമ്പനിയുമായുള്ള കരാര്‍ അന്വേഷിക്കണം: കെ.പി.എ മജീദ്
backup
July 03 2020 | 01:07 AM
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ വിദേശകമ്പനിയുമായി 4,500 കോടിയുടെ ബസ് നിര്‍മാണ കരാര്‍ ഉണ്ടാക്കിയത് ദുരൂഹമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം വേണം. ഇ- മൊബിലിറ്റി പദ്ധതിക്ക് കേരള സര്‍ക്കാരുമായി 2019 ജൂണ്‍ 29ന് ധാരണാപത്രം ഒപ്പിട്ടെന്ന് സ്വിസ് കമ്പനിയായ ഹെസ് തന്നെ അവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടും ഒന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയങ്ങള്‍ ബലപ്പെടുത്തുന്നു.
ലോക ബാങ്കിന്റെ അവിഹിത ഇടപെടലിലൂടെയും വിരട്ടലിലൂടെയും കണ്‍സള്‍ട്ടന്‍സി കരാര്‍ നേടുന്ന സ്ഥാപനമാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്ന് 2005 സെപ്റ്റംബര്‍ 23ന് സി.പി.എം തന്നെ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ആരോപിച്ചതാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഐ.ടി കമ്പനിയായ എക്സ് ലോജിക്കലുമായി അടുത്ത ബന്ധമുള്ളവരാണ് ഈ വിദേശ കമ്പനിയുടെ പ്രധാനികളെന്ന വിവരം പുറത്തായപ്പോഴാണ് പരസ്പരവിരുദ്ധമായ മുഖ്യമന്ത്രിയുടെ വിശദീകരണം. സത്യം കുംഭകോണം, നികുതിവെട്ടിപ്പ് ഉള്‍പ്പെടെ പത്തോളം കേസുകളില്‍ കമ്പനി പ്രതിക്കൂട്ടിലാണെന്നും മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."