HOME
DETAILS
MAL
ആഭരണ നിര്‍മാണ തൊഴിലാളികള്‍ പൊന്നുരുക്കി പ്രതിഷേധിച്ചു
backup
July 03 2020 | 01:07 AM
തിരുവനന്തപുരം: ആഭരണ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വതന്ത്രമായി നിലനിര്‍ത്തണമെന്നും പരമ്പരാഗത തൊഴില്‍മേഖലകളെ തകര്‍ക്കരുതെന്നും ആവശ്യപ്പെട്ട് തൊഴിലാളികള്‍ പൊന്നുരുക്കി പ്രതിഷേധിച്ചു. കെ.പി.സി.സി ഒ.ബി.സി ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ പി.എം.ജി തൊഴില്‍ ഭവനുമുന്നില്‍ നടന്ന സമരം കെ.പി.സി.സി ഉപാധ്യക്ഷന്‍ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ആഭരണ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ലയിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്മാന് അഡ്വ. സുമേഷ് അച്യുതന് അധ്യക്ഷനായി.
സെക്രട്ടറിമാരായ ആര്. അജിരാജകുമാര്‍, എന്‍. രാജേന്ദ്രബാബു, രാജേഷ് സഹദേവന്, ജില്ലാ ചെയര്മാന് ഷാജി ദാസ്, ജവഹര്‍ ബാലവേദി സംസ്ഥാന ചെയര്മാന് ജി.വി ഹരി, ഭാരവാഹികളായ സതീഷ് വിമലന്, ഷേണജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."