HOME
DETAILS
MAL
പച്ചത്തേങ്ങ സംഭരണം: മലയോരത്തെ നാളികേര കര്‍ഷകര്‍ പ്രതീക്ഷയില്‍
backup
April 22 2017 | 23:04 PM
പേരാമ്പ്ര: കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണ തീരുമാനം മലയോരത്തെ നാളികേര കര്‍ഷകരില്‍ പ്രതീക്ഷയുണര്‍ത്തി.
മാസങ്ങളായി കൃഷിഭവന് വഴിയുള്ള സംഭരണം മുടങ്ങിയ നിലയിലായിരുന്നു. ലക്ഷക്കണക്കിനു രൂപ സര്‍ക്കാര്‍ വിവിധ കൃഷിഭവനുകളിലൂടെ കര്‍ഷകര്‍ക്ക് നല്‍കാനുണ്ടായിരുന്നതിനാല്‍ സംഭരണം മന്ദഗതിയിലാവുകയായിരുന്നു.
പച്ചത്തേങ്ങ കിലോയ്ക്ക് 15ഉം 18ഉം രൂപ സ്വകാര്യ വിപണിയില്‍ ഉണ്ടായിരുന്ന സമയത്ത് കിലോയ്ക്ക് 25 രൂപ നിരക്കില്‍ കൃഷിഭവനില്‍ ശേഖരിച്ചത് കര്‍ഷകര്‍ക്ക് ഏറെ അനുഗ്രഹമായെങ്കിലും പിന്നീട് മാസങ്ങളോളം സംഭരണം മുടങ്ങുകയായിരുന്നു.
നാളെ പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കുന്നതിനാല്‍ വലിയ പ്രതീക്ഷയിലാണ് നാളികേര കര്‍ഷകര്‍. ഉത്തരമേഖലാ സംഭരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒന്പതിനു നടുവണ്ണൂരിലെ കേരഫെഡ് പരിസരത്ത് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."