തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്, മോദി 12ന് എത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 12ന് കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോട്ടും തെരഞ്ഞെടുപ്പ് റാലികളില്‍ അദ്ദേഹം പ്രസംഗിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ശേഷം നരേന്ദ്ര മോദിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്.
12ന് വൈകിട്ട് അഞ്ചിന് കോഴിക്കോട്ടും ഏഴിന് തിരുവനന്തപുരത്തുമാണ് പരിപാടികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്.കെ സിങും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്നാഥ് സിങ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മലാ സീതാരാമന് 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."