പരാതി പറയാനെത്തിയ യുവതിക്കു മുന്പില് സ്വയംഭോഗം ചെയ്ത് യു.പി പൊലിസ്: മകള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു
ലഖ്നൗ: പരാതി പറയാനെത്തിയ യുവതിക്കു മുന്പില് സ്വയംഭോഗം ചെയ്ത് യു.പിയിലെ പൊലിസ് ഇന്‍സ്പെക്ടര്‍. ഇതിന്റെ വീഡിയോ പകര്‍ത്തി യുവതിയുടെ മകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ പൊലിസുകാരന്റെ പണി തെറിച്ചു.
ജൂണ്‍ 22ന് പരാതി നല്‍കാനെത്തിയപ്പോഴാണ് വീഡിയോ പകര്‍ത്തിയത്.
ദിയോറിയ പൊലിസ് സൂപ്രണ്ട് ശ്രിപാഠി മിശ്രയാണ് പൊലിസ് സ്റ്റേഷനിലിരുന്ന് യുവതിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചത്. വീഡിയോ വൈറലായതോടെ ഇയാളെ സസ്പെന്‍ഡ് ചെയ്തു.
ഭൂമി തര്‍ക്ക കേസുമായി ബന്ധപ്പെട്ട പരാതി അറിയിക്കാനാണ് യുവതി പൊലിസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ സംസാരത്തില്‍ ഇയാള്‍ അശ്ലീലം പറയാനും സ്വയംഭോഗം ചെയ്യാനും തുടങ്ങി. ഇതുകണ്ട മകള്‍ തന്റെ മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും വീട്ടുകാര്‍ക്ക് കാണിക്കുകയും ചെയ്തു.
തുടര്‍ന്ന് അയല്‍വാസി വീഡിയോ ഷെയര്‍ ചെയ്യുകയും പിന്നീട് വൈറലാവുകയുമായിരുന്നു. ഇതോടെ നാട്ടുകാര്‍ പൊലിസ് സ്റ്റേഷനില്‍ എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."