സഊദിയിൽ വൈറസ് ബാധിതർ രണ്ടു ലക്ഷം കവിഞ്ഞു; ഇന്ന് 4,193 വൈറസ് ബാധ, 50 മരണം, 2,945 രോഗ മുക്തി, ദമാമിൽ 431 വൈറസ് ബാധിതർ
റിയാദ്: സഊദിയിൽ ഇന്ന് 50 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,193 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 2,945 രോഗികളാണ് രോഗ മുക്തി നേടിയത്.
#عاجل | #وزارة_الصحة : فيروس #كورونا المستجد.
— واس العام (@SPAregions) July 3, 2020
الحالات الجديدة: 4,193 حالة
حالات التعافي : 2,945
الوفيات الجديدة : 50 #نعود_بحذر #واس_عام pic.twitter.com/BU9u5TSLzb
അതേസമയം, നിലവിൽ 2,291 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത് ദമാമിലാണ്. 431 വൈറസ് ബാധയാണ് ഇവിടെ കണ്ടെത്തിയത്. ഹുഫൂഫിൽ 399 ഉം റിയാദിൽ 383 ഉം വൈറസ് ബാധയും കണ്ടെത്തി.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,802 ആയും വൈറസ് ബാധിതർ 201,801 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,945 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 140,614 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."