HOME
DETAILS
MAL
പല നഗരങ്ങളിലും ഗ്രാമങ്ങളിലും ഗുരുതര സാഹചര്യം: വേണ്ടത് മുമ്പത്തേതിലും വലിയ ജാഗ്രത
backup
July 03 2020 | 13:07 PM
തിരുവനന്തപുരം: പതിനാല് ജില്ലകളിലും കൊവിഡ് രോഗബാധിതര്‍ കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണ്.
ഈ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണം എന്നതാണ്. എല്ലാവരും ഒത്തൊരുമിച്ച് പോരാടുകയാണ്. അതിന്റെയാണ് ലോകത്തിന് തന്നെ മാതൃകയാകും വിധം ഇതുവരെ നമുക്ക് ഈ മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയാണ്. ഇതുവരെ 2,53,011 പേര്‍ക്കാണ് റുട്ടീന്‍, സെന്റിനല്‍, സിബിനാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകള്‍ നടത്തിയത്. ഹോട്ട്‌സ്‌പോട്ടുകള്‍ 130 ആയി ഉയര്‍ന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."